സാൻഫ്രാൻസിസ്കോ: ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് വിലക്കേർപ്പെടുത്തിയ യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപിന്റെ ഉത്തരവ് ഉടൻ പുനഃസ്ഥാപിക്കണമെന്ന നീതിന്യായ വകുപ്പിന്റെ ആവശ്യം അപ്പീൽ കോടതി നിരസിച്ചു. ട്രംപ് ഭരണകൂടത്തിെൻറ അപ്പീലിൽ നിലപാട് അറിയിക്കാൻ എതിർവിഭാഗത്തോട് സാൻഫ്രാൻസിസ്കോയിലെ അപ്പീൽ കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം കേസിൽ കൂടുതൽ വാദം നടക്കും.
ഏഴു രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് വിലക്കേർപ്പെടുത്തിയ ഡോണാൾഡ് ട്രംപിന്റെ ഉത്തരവിന് സീറ്റിലെ കീഴ്കോടതി താത്കാലിക സ്റ്റേ നൽകിയിരുന്നു. എന്നാൽ, ജഡ്ജിയുടെ ഉത്തരവിനെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് വിമർശിച്ചത്. ഉത്തരവ് സ്റ്റേ ചെയ്ത ജഡ്ജിയുടെ തീരുമാനം വിഡ്ഢിത്തമെന്നായിരുന്നു ട്രംപിെൻറ പ്രതികരണം. തുടർന്നാണ് കീഴ്കോടതി ഉത്തരവിനെതിെര അപ്പീൽ കോടതിയെ ഭരണകൂടം സമീപിച്ചത്.
ഇറാൻ, ഇറാഖ്, സിറയ, സുഡാന്, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. തീരുമാനത്തിെൻറ പശ്ചാത്തലത്തിൽ 60,000 പേരുടെ വിസ യു.എസ് റദ്ദാക്കിയിരുന്നു.

