08:49 am 6/2/2017

വാഷിങ്ടൺ: അഭയാർഥി വിലക്കിനെതിരായ കോടതി വിധിയെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അഭയാർഥി വിലക്ക് മരവിപ്പിച്ച കോടതി നടപടി സുരക്ഷാ കാര്യങ്ങളിലെ ജോലി കടുപ്പമാക്കിയെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. രാജ്യത്തേക്ക് വരുന്ന ജനങ്ങളെ സൂക്ഷ്മമായി പരിശോധിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും ട്രംപ് അറിയിച്ചു.
ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശന വിലക്കാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. ഇതിനെതിരായ ഹരജി ഫയലിൽ സ്വീകരിച്ച ജില്ലാ കോടതി വിലക്ക് സ്റ്റേ ചെയ്തിരുന്നു. കോടതി വിധിക്കെതിരെ അപ്പീൽ ട്രംപ് ഭരണകൂടം സമർപ്പിച്ചിരുന്നെങ്കിലും കോർട്ട് ഒാഫ് അപ്പീൽ തള്ളുകയായിരുന്നു.
ഇറാഖ്, സിറിയ, ഇറാന്, സുഡാന്, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ 90 ദിവസത്തേക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നാണ് വിലക്കിയത്. സിറിയയിൽ നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കിയിരുന്നു.
