അഫ്ഗാനിസ്താന്‍ സുപ്രീംകോടതി സമുച്ചയത്തില്‍ ചാവേറാക്രമണത്തില്‍ 20 മരണം.

08:04 am 8/2/2017

download
കാബൂള്‍: അഫ്ഗാനിസ്താന്‍ സുപ്രീംകോടതി സമുച്ചയത്തില്‍ ചാവേറാക്രമണത്തില്‍ 20 മരണം. കാബൂളിലെ കോടതിയില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരാണ് ആക്രമണത്തിന് ഇരയായത്. ജീവനക്കാര്‍ ബസില്‍ കയറാനൊരുങ്ങുമ്പോഴാണ് ഒരാള്‍ സ്വയം പൊട്ടിത്തെറിച്ചത്. 40ലേറെ പേര്‍ക്ക് പരിക്കുണ്ട്. ദുരന്തത്തിനിരയായവരില്‍ പലരെയും തിരിച്ചറിഞ്ഞിട്ടില്ളെന്ന് ആഭ്യന്തര മന്ത്രാലയ ഉപവക്താവ് നജീബ് ദാനിഷ് അറിയിച്ചു. ജീവനക്കാരല്ലാത്തവരും ദുരന്തത്തിനിരയായി. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്.

ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ഭീകരസംഘടനയായ താലിബാന്‍ മുമ്പ് പലവട്ടം അഫ്ഗാനിലെ കോടതികള്‍ ആക്രമിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പാര്‍ലമെന്‍റ് അനക്സില്‍ സ്ഫോടനത്തില്‍ 30 പേര്‍ മരിച്ചിരുന്നു. 80 പേര്‍ക്ക് പരിക്കുമേറ്റു. ഫറ പ്രവിശ്യയില്‍ ഒരു ഉദ്യോഗസ്ഥനെ താലിബാന്‍ ബോംബ് സ്ഫോടനത്തില്‍ കൊന്നതിനു പിന്നാലെയാണ് ചൊവ്വാഴ്ച കോടതി സമുച്ചയത്തിലെ ആക്രമണം. ഖാകി സഫേദ് ജില്ലയിലാണ് സംഭവം. പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം