28 ദിവസമായി ലോ അക്കാഡമിയിൽ നടന്ന വിദ്യാർഥി സമരം വിജയത്തോടെ അവസാനിപ്പിച്ചു.

02:30 pm 8/2/2017

images (1)

തിരുവനന്തപുരം: കഴിഞ്ഞ 28 ദിവസമായി ലോ അക്കാഡമിയിൽ നടന്ന വിദ്യാർഥി സമരം വിജയത്തോടെ അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥുമായി വിദ്യാർഥി സംഘടനകൾ നടത്തിയ ചർച്ചയാണ് സമരം അവസാനിക്കാൻ കാരണമായത്. വിദ്യാർഥികൾ ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ച് വിദ്യാഭ്യാസമന്ത്രിയും മാനേജ്മെന്‍റ് പ്രതിനിധികളും ഒപ്പുവച്ച് കരാറുണ്ടാക്കിയാണ് സമരം തീർത്തത്.

പുതിയ കരാർ പ്രകാരം ലക്ഷ്മി നായർക്ക് പകരം വരുന്ന പ്രിൻസിപ്പലിന് കാലാവധി ഉണ്ടാകില്ലെന്നതാണ് കരാറിലെ ഏറ്റവും പ്രധാന വ്യവസ്ഥ. ഈ കരാർ ലംഘിച്ചാൽ സർക്കാർ ഇടപെടുമെന്ന ഉറപ്പും വിദ്യാഭ്യാസമന്ത്രി പ്രതിഷേധക്കാർക്ക് നൽകി. ഇതോടെ പ്രിൻസിപ്പൽ ലക്ഷ്മി നായരുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം മാനേജ്മെന്‍റ് അംഗീകരിച്ചു.

വിദ്യാർഥി സമരം പുർണമായും വിജയിച്ചതിനാൽ സമരം അവസാനിപ്പിക്കുകയാണെന്ന് കഐസ് യു സംസ്ഥാന അധ്യക്ഷൻ വി.എസ്.ജോയിയും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുബേഷ് സുധാകരനും പ്രതികരിച്ചു.