പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ടി.എൻ.എ പെരുമാൾ അന്തരിച്ചു.

09:00 pm 8/2/2017

images

പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ടി.എൻ.എ പെരുമാൾ (85). അന്തരിച്ചു.പുതിയ തലമുറ ഫോട്ടോഗ്രാഫർമാർക്കും പഴയ തലമുറ ഫോട്ടോഗ്രാഫർമാർക്കും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലെ ആവേശമായിരുന്നു ടി.എൻ.എ.പെരുമാൾ. കഴിഞ്ഞ വർഷം സംസ്ഥാന ഗവണ്മെന്റ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അദ്ദേഹത്തെ ആദരിച്ചിരുന്നു.
തഞ്ചാവൂർ നടേശാചാരി പെരുമാൾ എന്ന ടി.എൻ.എ. പെരുമാൾ(ജനനം 1932).
1960 മുതൽ വിവിധ ഫ്ലോറകളുടെയും ഫോണകളുടെയും ചിത്രമെടുക്കുന്ന അദ്ദേഹത്തിന് നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1961 മുതൽ ബാംഗ്ലൂരിലെ മൈസൂർ ഫോട്ടോഗ്രാഫിക് സൊസൈറ്റി അംഗമാണ്.
download
1960 കളിലും 1970 കളിലും നിരവധി ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫുകളിലൂടെ വനത്തെയും വന്യജീവികളെയും ചിത്രീകരിച്ചിട്ടുണ്ട്.നിരവധി ഫോട്ടോ പുരസ്കാര നിർണ്ണയ സമിതികളുടെ ജൂറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഈ രംഗത്തെ തുടക്കക്കാർക്കുള്ള നിരവധി വർക്ക്ഷോപ്പുകളും നയിച്ചിട്ടുണ്ട്

പുരസ്കാരങ്ങളും അംഗീകാരങ്ങളും
1963 : നാച്ചർ ഫോട്ടോഗ്രാഫിയിൽ FIAP ഫെല്ലോഷിപ്പ്
1975 : ഇൻഡസ്ട്രിയൽ ഫോട്ടാഗ്രാഫിയിൽ നാഷണൽ പ്രസ് കൗൺസിൽ അവാർഡ്
1977 : റോയൽ ഫേട്ടോഗ്രാഫിക് സൊസൈറ്റിയുടെ അസോസിയേറ്റ് ഷിപ്പ്
1978 : റോയൽ ഫേട്ടോഗ്രാഫിക് സൊസൈറ്റിയുടെ[
1978 : റോയൽ ഫേട്ടോഗ്രാഫിക് സൊസൈറ്റിയുടെ ഫെല്ലോഷിപ്പ്
1983 : നാച്ചർ ഫോട്ടോഗ്രാഫിയിൽ, ഫ്ര‍ഞ്ച് ഫെഡറേഷന്റെ മാസ്റ്റർ ഫോട്ടോഗ്രാഫർ പുരസ്കാരം
1993 : ഇൻഡ്യ ഇന്റർനാഷണൽ ഫോട്ടോഗ്രഫിക്ക് കൗൺസിലിന്റെ ഹോണററി ഫെല്ലോഷിപ്പ്
1995 : നാച്ചർ ഫോട്ടോഗ്രാഫിയിൽ, കർണാടക ലളിത കലാ അക്കാദമി അവാർഡ്
2012 : ഭാരത സർക്കാരിന്റെ ഫോട്ടോ ഡിവിഷന്റെ ലൈഫ് ടൈം അചേചീവ്മെന്റ് അവാർഡ്

പ്രസിദ്ധീകരണങ്ങൾ
എൻകൗൺടേഴ്‌സ് ഇൻ ഫോറസ്റ്റ്
റെമ്‌നിസെൻസ് ഒഫ് എ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ
ഫോട്ടോഗ്രാഫിംഗ് വൈൽഡ് ലൈഫ് ഇൻ ഇന്ത്യ – ഫീൽഡ് ഗൈഡ് ഫോർ ഫോട്ടോഗ്രാഫേഴ്‌സ്
സം സൗത്ത് ഇൻഡ്യൻ ബട്ടർ ഫ്ലൈസ് – ഗുണതിലകിരാജിനൊപ്പം
എ കൺസൈസ് ഫീൽഡ് ഗൈഡ് ടു ഇന്ത്യൻ ഇൻസെക്റ്റ്സ് ആൻഡ് അരാക്കിനിഡ്സ് – മീനാക്ഷി വെങ്കടരാമനൊപ്പം
2012 മുതൽ ബാംഗ്ലൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇദ്ദേഹം Reminiscences of a Wildlife Photographer എന്ന 300 ഓളം തന്റെ പ്രധാന ചിത്രങ്ങളുള്ള പുസ്തകത്തിന്റെ രചനയിലായിരുന്നു