07:40 am 9/2/2017

തിരുവനന്തപുരം: ജനം ഒന്നിച്ചുനിന്നാല്‍ ഭരണകൂട നിലപാട് തിരുത്താന്‍ കഴിയുമെന്നതിന്‍െറ വലിയ ഉദാഹരണമാണ് ലോ അക്കാദമി സമരമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇത്തരം സമരങ്ങളില്‍ നിലപാടിലുറച്ച് നില്ക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ. അതിന്‍െറ പേരില്‍ കുറച്ചൊന്നുമല്ല പ്രവര്‍ത്തകര്‍ വിമര്‍ശനം കേള്‍ക്കേണ്ടിവന്നത്.
ഏതൊരു പ്രക്ഷോഭത്തിലും വിജയത്തിനടിസ്ഥാനം ഉന്നയിക്കുന്ന വിഷയങ്ങളില്‍ വിപുലമായ ഐക്യം വളര്‍ത്തിക്കൊണ്ടുവരലാണ്. ലോ അക്കാദമി സമരത്തില്‍ കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഒരുമിച്ച് അണിനിരന്നു. വിദ്യാര്‍ഥി ഐക്യം തകര്‍ക്കാന്‍ ചില ശ്രമം നടന്നു. എന്നാല്‍, അതിനെ പരാജയപ്പെടുത്തി ഐക്യം വിജയത്തിലത്തെിച്ചെന്നും അദ്ദേഹം പറഞ്ഞു.
