തമിഴ്​നാട്ടിൽ കുതിരക്കച്ചവടം അനുവദിക്കില്ലെന്ന്​ ഗവർണർ വിദ്യാസാഗർ റാവു.

07:57 am 9/2/2017
images (1)
മുംബൈ: തമിഴ്​നാട്ടിൽ കുതിരക്കച്ചവടം അനുവദിക്കില്ലെന്ന്​ ഗവർണർ വിദ്യാസാഗർ റാവു. മുംബൈയിലെ പൊതുചടങ്ങിൽ വെച്ചാണ്​ അദ്ദേഹം അഭിപ്രായം പ്രകടനം നടത്തിയത്​. പന്നീർശെൽവം യോഗ്യതയില്ലാത്തവനല്ല. അദ്ദേഹത്തിന്​ രാഷ്​ട്രീയ പരിചയം ഉണ്ട്​. ഇൗ സാഹചര്യം നേരിടാൻ പന്നീർശെൽവത്തിന്​ കഴിയുമെന്ന്​ ഗവർണർ പറഞ്ഞു.

വ്യാഴാഴ്​ച ചെന്നൈയിലെത്താനിരിക്കെയാണ്​ ഗവർണർ നിർണായകമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നുത്​. നേരത്തെ ഗവർണർക്ക്​ പന്നീർശെൽവം രാജി സമർപ്പിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്​ച രാജി പിൻവലിക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിക്കുകയായിരുന്നു. ശശികല നിർബന്ധിച്ചാണ്​ തന്നെ രാജിവെപ്പിച്ചതെന്ന്​ ആരോപണവും പന്നീർശെൽവം ഉയർത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഗവർണർ നിലപാട്​ വ്യക്​തമാക്കിയത്​.

കേന്ദ്രസർക്കാറി​െൻറ പിന്തുണ പന്നീർശെൽവത്തിനുണ്ടെന്ന്​ നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. അത്തരം അഭ്യൂഹങ്ങൾക്ക്​ ആക്കം കൂട്ടുന്നതാണ്​ ഗവർണറുടെ പ്രതികരണമെന്നാണ്​ സൂചന.