ഉത്സവാഘോഷങ്ങൾ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പ്രത്യക്ഷ സമരം.

08:00 am 9/2/2017
download (3)
തൃശ്ശൂര്‍: കേരളത്തിൽ ഉത്സവാഘോഷങ്ങൾ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പ്രത്യക്ഷ സമര പരിപാടികളുമായി കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി. ഈ മാസം 15ന് തൃശ്ശൂർ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തും.ഉത്സവങ്ങളുടെ നടപ്പിൽ സർക്കാർ നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ പോലും മന്ത്രിമാർക്ക് കഴിയുന്നില്ലെന്നും കമ്മറ്റി ഭാരവാഹികൾ ആരോപിച്ച
പ്രായോഗികമല്ലാത്ത നിയന്ത്രണങ്ങളും അനാവശ്യ വിവാദങ്ങളും കൊണ്ട് വന്ന് കേരളത്തിന്‍റെ ഉത്സവ പാരമ്പര്യം തകർക്കാനാണ് ചില ഉദ്യോഗസ്ഥരുടെ ശ്രമം.ജില്ലയിലെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി പരിഹരിക്കപ്പെട്ട വിഷയത്തിൽ പോലും ഇത് വരെ പരിഹാരം ഉണ്ടായിട്ടില്ലെന്നും ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സർക്കുലറുകൾ ഇറക്കി വെടിക്കെട്ടിനും ആന എഴുന്നെള്ളിപ്പിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.തൃശ്ശൂർ ജില്ലയിൽ മാത്രമാണ് ഇത്തരം പ്രവണതകൾ കണ്ട് വരുന്നതെന്നും ഇതിനെതിരെ ഈ മാസം 15 ന് കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും ഫെസ്റ്റിവൽ കോർഡിനേഷൻ ഭാരവാഹികൾ അറിയിച്ചു