മോദിയുടെ പരാമർശം നാണംകെട്ടതും ദുഃഖകരവുമാണെന്ന്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ.

02:05 pm 9/2/2017

images

ന്യൂഡൽഹി: ‘മഴക്കോട്ടിട്ട്​ കുളിക്കുക’ എന്ന പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ പരാമർശം നാണംകെട്ടതും ദുഃഖകരവുമാണെന്ന്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തന്നേക്കാൾ മുതിർന്ന മുൻഗാമിയെ പരിഹസിച്ചതിലൂടെ പ്രധാനമന്ത്രി സ്വയം ചെറുതായിരിക്കുകയാണ്​. മോദി പാർലമെൻറി​െൻറയും രാജ്യത്തി​െൻറയും അന്തസ്​ മുറിപ്പെടുത്തിയിരിക്കുകയാണെന്നും രാഹുൽ ട്വീറ്റ്​ ചെയ്​തു. സ്വയം താഴുന്നതോടൊപ്പം സ്വന്തം പദവിയുടെ അന്തസ്​ കെടുത്തുകയായിരുന്നു അദ്ദേഹത്തി​െൻറ പ്രസ്​താവന എന്നും രാഹുൽ ഗാന്ധി പറഞ്ഞു..

‘ഏറ്റവും അഴിമതി നടത്തിയ സര്‍ക്കാറിനെ നയിച്ചിട്ടുപോലും മന്‍മോഹന്‍ സിങ്ങിനുനേരെ ഒരു അഴിമതിയാരോപണം പോലുമുയര്‍ന്നില്ല. ഇത്രയും അഴിമതികളുണ്ടായിട്ടും മുന്‍ പ്രധാനമന്ത്രിയുടെ മേല്‍ ഒരു കറുത്ത പാട് പോലുമില്ല. മഴക്കോട്ടിട്ട് കുളിമുറിയില്‍ പോയി കുളിക്കുന്ന കല ഡോക്ടര്‍ സാബില്‍നിന്നുതന്നെ പഠിക്കണം’ എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യസഭയിൽ സംസാരിക്ക​െവ പറഞ്ഞത്.

മൻമോഹൻസിങ്​ നയിച്ച സർക്കാറിലെ മറ്റംഗങ്ങളെല്ലാം അഴിമതിക്കാരാണെന്ന ധ്വനി നൽകുന്ന പരാമർശം പിൻവലിക്കണമെന്നും പ്രധാനമന്ത്രി മാപ്പു പറയുന്നതു വ​െ​ര ഇരുസഭകളും ബഹിഷ്​കരിക്കുമെന്നും കോൺഗ്രസ്​ അംഗങ്ങൾ അറിയിച്ചു. എന്നാൽ രാജ്യസഭാംഗമായ മൻമോഹൻ സിങ്​ മോദിയു​െട പരാമർശത്തോട് പ്രതികരിക്കാൻ തയാറായില്ല.