02:07 pm 9/2/2017

തൃശൂർ: പാമ്പാടി നെഹ്റു കോളജിൽ സമരത്തിന് നേതൃത്വം നൽകിയതിന് നാല് വിദ്യാർത്ഥികളെ സസ്പെന്‍റ് ചെയ്യാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് എസ്.എഫ്. പ്രവർത്തകർ കോളജ് ഉപരോധിക്കുന്നു . അതുൽ, നിഖിൽ എന്നീ വിദ്യാർത്ഥികളോട് തൽക്കാലം ക്ലാസിൽ കയറേണ്ടെന്ന് മാനേജ്മെന്റ് പ്രതിനിധികൾ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞാണ് പ്രതിഷേധം.
രക്ഷിതാക്കളുടെ യോഗം വിളിച്ച് പി.ടി.എ രൂപവത്കരിച്ച ശേഷം ഇന്നലെ ഫാർമസി കോളജ് തുറന്നിരുന്നു. ഇതിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥികളായ അതുൽ ജോസ്, സുജേഷ്, നിഖിൽ ആന്‍റണി, മുഹമ്മദ് എന്നിവരോട് തിങ്കളാഴ്ച രക്ഷിതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ക്ലാസിൽ കയറിയാൽ മതിയെന്ന് പറഞ്ഞതായാണ് ആരോപണം.
