വൃക്ക രോഗം: കനിവ് തേടി ഗൃഹനാഥന്‍

07:01 am 10/2/2017

Newsimg1_94505085
കുട്ടനാട്: വൃക്കരോഗിയായ ഗൃഹനാഥന്‍ ചികിത്സാ സഹായം തേടുന്നു. പുളിങ്കുന്ന് പുന്നക്കുന്നം താന്നിയത്ത് ഫിലിപ്പ് ജോസഫാണ് (53) സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നത്. ചുമട്ടുതൊഴിലാളിയായിരുന്ന ഫിലിപ്പ് ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഇരു വൃക്കകളും തകരാറിലായതോടെ വൃക്ക മാറ്റിവെയ്ക്കലല്ലാതെ മറ്റു പോംവഴികള്‍ ഇല്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കുടുംബത്തില്‍ ആരുടേയും വൃക്ക ഫിലിപ്പിന് മാറ്റിവെയ്ക്കാന്‍ സാധിക്കാത്തതിനാല്‍ വൃക്ക ദാതാവിനേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും നാട്ടുകാരും. തുടര്‍ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ വിഷമിക്കുന്ന ഫിലിപ്പും കുടുംബവും സുമുസുകളുടെ സഹായം തേടി പുളിങ്കുന്ന് ധനലക്ഷ്മി ബാങ്കില്‍ ഫിലിപ്പിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 00360 1400002673. ഐ.എഫ്,എസ്.സി കോഡ് ഡി.എല്‍.എക്‌സ്.ബി 0000036.
ഫോണ്‍: 97455 36750.