മംഗളൂരുവില്‍നിന്നു 20.24 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.

07;10 am 10/2/2017

images (2)

മംഗളൂരു: മംഗളൂരുവില്‍നിന്നു റവന്യൂ ഇന്‍റലിജന്‍സ് 20.24 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ടു ഹാരിസ് പാനാലം മുഹമ്മദ് കുന്‍ഹി, ഫൈസല്‍ എന്നിവരെ അറസ്റ്റു ചെയ്തു. 698 ഗ്രാം സ്വര്‍ണമാണ് ഇവരില്‍നിന്നു പിടികൂടിയത്.

ഹാരിസ് ദുബായില്‍നിന്നു കടത്തികൊണ്ടുവന്ന സ്വര്‍ണം വാങ്ങാന്‍ ഫൈസല്‍ എത്തിയപ്പോഴാണ് ഇവരെ പിടികൂടിയതെന്നു റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അംപ്ലിഫയറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. അംപ്ലിഫയറിനുള്ളിൽ ഒളിപ്പിക്കാവുന്ന വിധത്തില്‍ സ്വര്‍ണം തകിടുകളാക്കി മാറ്റിയിരുന്നു. സ്വര്‍ണമാണെന്നു തിരിച്ചറിയാതിരിക്കാന്‍ മെര്‍ക്കൂറി പൂശിയിരുന്നതായി ഇന്‍റലിജൻസ് അധികൃതർ പറഞ്ഞു.