11:05 am 11/2/2017
ധാക്ക: ബംഗ്ലാദേശലുണ്ടായ വാഹനാപകടത്തിൽ 13 പേർ മരിച്ചു. ബംഗ്ലാദേശിലെ ഫരിദ്പൂറിലാണ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ
20ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങൾ. ധാക്ക- കുലാന ഹൈവേയിലാണ് സംഭവമുണ്ടായത്.
തമ്മിൽ കൂട്ടിയിടിച്ചതനെത്തുടർന്ന് ഇവിടെ തീപടർന്ന് പിടിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല.