7:40 am 12/2/2017

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശനിയാഴ്ച രാത്രി 10.51 നാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കുറച്ചു ദിവസങ്ങൾക്കു മുന്പ് രുദ്രപ്രയാഗിൽ റിക്ടർ സ്കെയിലിൽ 5.8, 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു.
