കൊച്ചി: കളമശേരി നഗരസഭയ്ക്ക് മുന്നിലെ എൽഡിഎഫ് സമര പന്തൽ കത്തി നശിച്ച നിലയിൽ. നഗരസഭ ചെയർപേഴ്ൺ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നടത്തുന്ന അനശ്ചിതകാല സമരത്തിനായി സ്ഥാപിച്ച പന്തലാണ് കത്തി നശിച്ചത്. ഇതിനു പിന്നിൽ യുഡിഎഫാണെന്നാണ് എൽഡിഎഫ് ആരോപണം. സംഭവത്തെക്കുറിച്ച് കളമശേരി പോലീസ് അന്വേഷണമാരംഭിച്ചു.