ലക്നോ: ഉത്തർപ്രദേശിൽ അതീവ ഗുരുതരാവസ്ഥയിലായ രോഗിയുമായി പോയ ആംബുലൻസ് ട്രക്കിലേക്ക് ഇടിച്ചു കയറി എട്ട് പേർ മരിച്ചു. സാന്റ് കബിർ നഗർ ജില്ലയിലാണ് അപകടം. ചുരെയ്ബ് മേൽപ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഗോരക്നാഥ് ധർമരാത് ആശുപത്രിയിൽ നിന്നും സഞ്ജയ് ഗാന്ധി മെഡിക്കൽ സയൻസസിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്. ആംബുലൻസ് ഡ്രൈവർ ഉൾപ്പടെയുള്ളവരാണ് മരിച്ചത്.