04:20 pm 16/2/2017
കൊച്ചി: തിരുവനന്തപുരം ലോ കോളജ് അക്കാഡമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ അറസ്റ്റ് ഹൈക്കോടതി ഈ മാസം 23 വരെ തടഞ്ഞു. ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് വിദ്യാർഥികൾ നൽകിയ പരാതിയിലാണ് അവർക്കെതിരേ കേസെടുത്തിരുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.

