കാബൂൾ: അഫ്ഗാനിസ്ഥാനിലെ സൈനിക കേന്ദ്രത്തിനു നേർക്ക് ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ 18 സൈനികർ കൊല്ലപ്പെട്ടു. പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന നൻഗാർ പ്രവിശ്യയിലായിരുന്നു സംഭവം. ദെബാല ജില്ലയിലെ സൈനിക ഔട്ട്പോസ്റ്റിനു നേർക്കാണ് ആക്രമണം ഉണ്ടായത്.
നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യാന്തര സേനയും അഫ്ഗാൻ സൈന്യവും ചേർന്ന് നടത്തിയ റെയ്ഡിൽ 25 ഐഎസ് തീവ്രവാദികൾ കൊല്ലപ്പെട്ടതായി നൻഗാർ പ്രവിശ്യാ ഗവർണറുടെ വക്താവ് പറഞ്ഞു.

