ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠിയുടെ വെളിപ്പെടുത്തൽ പുറത്ത്.

11:11 am 18/2/2017
download (10)

തൃശൂർ: പാന്പാടി നെഹ്റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠിയുടെ വെളിപ്പെടുത്തൽ പുറത്ത്. ജിഷ്ണു മരിച്ചു കിടന്നിരുന്ന ശുചിമുറിയിലെ ഭിത്തിയിലും ജിഷ്ണുവിന്‍റെ വായിലും രക്തം കണ്ടിരുന്നതായി സഹപാഠി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. പോലീസ് തയാറാക്കിയ ആദ്യ റിപ്പോർട്ടിൽ ഇത് രേഖപ്പെടുത്തിയിരുന്നില്ല.

ജിഷ്ണുവിന്‍റെ മരണത്തിൽ നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ പി.കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. വൈസ് പ്രിൻസിപ്പൽ, പിആർഒ, അധ്യാപകൻ സി.പി. പ്രവീണ്‍, പരീക്ഷാ ജീവനക്കാരൻ ദിപിൻ എന്നിവരാണ് മറ്റ് പ്രതികൾ. പ്രേരണക്കുറ്റം, മർദനം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, തെളിവു നശിപ്പിക്കൽ, വ്യാജ ഒപ്പിടൽ എന്നീ എട്ട് വകുപ്പുകൾ ചേർത്താണ് അഞ്ച് പേർക്കെതിരെ അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.