തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വീണ്ടും രംഗത്ത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ കഴിയാത്ത പിണറായി ആഭ്യന്തരവകുപ്പ് സ്ഥാനം ഒഴിയണം. സംസ്ഥാനത്ത് ഗുണ്ടാരാജാണ് നടക്കുന്നത്. പിണറായി ഭരണത്തിൽ ഇരകൾക്ക് നീതി ലഭിക്കാത്ത സ്ഥിതിയാണെന്നും കു്മ്മനം രാജശേഖരൻ ആരോപിച്ചു.

