അർജന്‍റീനയിൽ ബസ് അപകടത്തിൽ 19 പേർ മരിച്ചു

08:40 am 19/2/2017
download (6)
ബ്യൂണസ് അയറിസ്: അർജന്‍റീനയിൽ ഉണ്ടായ ബസ് അപകടത്തിൽ 19 പേർ മരിച്ചു. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു. അർജന്‍റീനയിലെ അക്കൊൻകാഗ്വ എന്ന സ്ഥലത്താണ് അപകടം നടന്നത്. 40ഓളം വിനോദ സഞ്ചാരികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മെൻഡോസ പ്രവശ്യയിൽ നിന്ന് ചിലിയിലേക്ക് പുറപ്പെടുമ്പോഴാണ് അപകടം നടന്നതെന്നാണ് വിവരങ്ങൾ. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.