02;03 pm 19/2/2017

തിരുവനന്തപുരം: ട്രെയിനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി മേഘാലയ സ്വദേശിയായ യുവതിയുടെ പരാതി. തിരുവനന്തപുരത്തെ പ്രഫസറുടെ വീട്ടിൽ ജോലിക്കു നിൽക്കുന്ന യുവതിയാണ് തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്. കേരളത്തിലേക്കുള്ള യാത്രക്കിടെ ഫെബ്രുവരി 17ന് ഗുവാഹത്തി എക്സ്പ്രസിൽ വച്ച് ഉപദ്രവിക്കെപ്പട്ടുവെന്നാണ് യുവതിയുടെ പരാതി.
യാത്രയിൽ സെക്കൻറ് എ.സി കംപാർട്ട്മെൻറിൽ ഉറങ്ങുേമ്പാൾ പുതപ്പുമാറ്റി സഹയാത്രികരായ മലയാളി യുവാക്കൾ കടന്നു പിടിച്ചുവെന്നും എഴുന്നേറ്റിരുന്നപ്പോൾ തെൻറ മടിയിൽ കയറി ഇരുന്നെന്നും ബഹളം വച്ചെങ്കിലും ആരും സഹായിച്ചില്ലെന്നും പരാതിയിൽ പറയുന്നു. രണ്ടു ദിവസത്തെ യാത്രയിലുടനീളം പീഡനം തുടർന്നതായും യുവതി അറിയിച്ചു.
ജോലി ചെയ്യുന്ന വീട്ടിലെത്തിയ ശേഷം വീട്ടുകാരുെട സഹായത്തോെടയാണ് തമ്പാനൂർ സ്റ്റേഷനിലെത്തി പരാതി നൽകിയത്. യുവാക്കൾ സഞ്ചരിച്ച ബെർത്ത് നമ്പർ ഉൾപ്പെടെയാണ് പരാതി നൽകിയത്. ഇവർ എറണാകുളത്ത് ഇറങ്ങിയെന്നാണ് കരുതുന്നത്. കൂെട യാത്ര ചെയ്തവരുെട വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.
