2:41 pm 19/2/2017

കൊൽക്കത്ത: സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് അൽതമാസ് കബീർ അന്തരിച്ചു. 68 വയസ്സായിരുന്നു. കൊൽക്കത്തയിൽ വെച്ചായിരുന്നു അന്ത്യം. 2012-13 വർഷങ്ങളിലാണ് അദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലുണ്ടായിരുന്നത്.
1973ൽ കൊൽക്കത്ത ബാർ അസോസിയേഷനിൽ അഭിഭാഷകനായി എൻറോൾ ചെയ്താണ് അദ്ദേഹം നിയമരംഗത്തെത്തുന്നത്. പിന്നീട് കൊൽക്കത്ത ജില്ലാ കോടതിയിലും ഹൈകോടതിയിലും ന്യായാധിപനായി. 1990ലാണ് ഹൈകോടതിയിൽ ജഡ്ജിയായത്.
2005 മാർച്ചിൽ ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2012 സെപ്റ്റംബർ 29 നാണ് അദ്ദേഹം പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലെത്തിയത്. 2013 ജൂലൈ 18 വരെ അദ്ദേഹം പദവിയിൽ തുടർന്നു.
