Default title

08:34 om 19/2/2017
images (1)

ശ്രീനഗർ: രണ്ടു മാസത്തിനിടെ ജമ്മു കാഷ്മീരിൽ 26 സൈനികർ മരിച്ചതായി കണക്കുകൾ. അതേസമയം, 50 ദിവസത്തിനിടെ ഇവിടെ കൊല്ലപ്പെട്ടത് 22 ഭീകരരാണ്. ഇത് 2010നു ശേഷമുള്ള ഏറ്റവും വലിയ മരണസംഖ്യയാണ്.

26 സൈനികരിൽ പേരും മരണത്തിനു കീഴടങ്ങിയത് താഴ്വരയിൽ മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടർന്നാണ്. ആറു സൈനികർ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കുപ്വാരയിലെ ഹന്ദ്വാരയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച മേജറും കൊല്ലപ്പെട്ട സൈനികരിൽ ഉൾപ്പെടുന്നു.

കഴിഞ്ഞവർഷം ജൂണിൽ ഹിസ്ബുൾ മുജാഹുദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനുശേഷം 100ൽ അധികം കാഷ്മീരി യുവാക്കൾ ഭീകരർക്കൊപ്പം ചേർന്നതായാണ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാനിയുടെ മരണത്തിനുശേഷം താഴ്വരയിൽ സൈന്യത്തിനു നേർക്ക് പ്രദേശവാസികളും ആക്രമണം നടത്തുന്നുണ്ട്. ഇത്തരത്തിൽ ഭീകരർക്കു സഹായം നൽകിയെന്നാരോപിച്ച് 50ൽ അധികം പേരെ കാഷ്മീർ പോലീസ് അറസ്റ്റ് ചെയ്തു.