തിരുവനന്തപുരം: കൊച്ചിയിൽ നടിയുടെ നേരെയുണ്ടായ ആക്രമണം സംസ്ഥാനത്ത് സ്ത്രീസുരക്ഷിതയല്ലെന്നതിന്റെ തെളിവാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംഭവത്തിൽ സിനിമ സംഘടനകൾ ശക്തമായി ഇടപെടാത്തത് ദൗർഭാഗ്യകരമാണ്. ക്രിമിനലുകൾ സിനിമ മേഖലയിൽ എത്തുന്നതു സംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നും കാനം ആവശ്യപ്പെട്ടു.