08:37 am 21/2/2017
തിരുവനന്തപുരം: സിനിമാസംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍.സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് പ്രമുഖ നടിക്കുണ്ടായ ദുരനുഭവത്തിന് പിന്നിലെന്ന് ഗണേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു. കൊച്ചിയിലെ പല സിനിമാക്കാരും മയക്കുമരുന്ന് ക്രിമിനല്‍ മാഫിയകളുടെ പിടിയിലാണെന്നും ഗണേഷ്കുമാര്‍ വ്യക്തമാക്കി.
ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്നത് സിനിമാക്കാര്‍ തന്നെയാണ്.പല പ്രൊഡ്യുസര്‍മാര്‍ക്കും, നടീ നടന്‍മാര്‍ക്കും ഇവരുമായി സാമ്പത്തിക ഇടപാടുകളുണ്ട്. അമ്മയിലെ അംഗത്വത്തിന് അടുത്തിടെ വന്ന അപേക്ഷയില്‍ ഏഴ് ക്രിമിനല്‍ കേസില്‍ പ്രതിയായ ആള്‍ വരെ ഉണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
സംഘടനകളിലേക്ക് അംഗത്വം നല്‍കുമ്പോല്‍ സ്ക്രീനിംഗ് സംവിധാനം കൊണ്ടു വരണമെന്നും ഗണേഷ് കുമാര്‍ ആശ്യപ്പെട്ടു.