10:09 am 21/2/2017

മെൽബൺ: മെൽബണിൽ ചെറുയാത്രാ വിമാനം തകർന്നു വീണ് അഞ്ച് മരണം. പ്രാദേശിക സമയം രാവിലെ ഒമ്പതിന് നഗരത്തിലെ ഡി.എഫ്.ഒ ഷോപ്പിങ് മാളിന് മുകളിലാണ് വിമാനം തകർന്നു വീണത്. എൻജിൻ തകരാറിലായതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
എസഡൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഇരട്ട എൻജിൻ വിമാനം ഷോപ്പിങ് മാളിന് മുകളിൽ തകർന്നു വീഴുകയായിരുന്നു. വിമാനത്തിൽ നിന്ന് വലിയ തീഗോളവും കറുത്ത പുകയും കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. അപകട സമയത്ത് ഷോപ്പിങ് മാൾ പ്രവർത്തിക്കാത്തതിനാൽ വലിയ ദുരന്തം ഒഴിവായി.
വിമാനത്തിലുണ്ടായിരുന്ന അഞ്ചു പേരും അപകടത്തിൽ മരിച്ചതായി വിക്ടോറിയ പൊലീസ് അസിസ്റ്റന്റ് കമീഷണർ സ്റ്റീഫൻ ലീൻ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തെ കുറിച്ച് ആസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണം ആരംഭിച്ചു.
