03:54 pm. 21/2/2017

കൊച്ചി: കേരള സർവകലാശാല അസിസ്റ്റൻറ് ഗ്രേഡ് നിയമനം അംഗീകരിച്ച് ഹൈകോടതി വിധി. നിയമിക്കപ്പെട്ടവർക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകണമെന്നും നിയമനം റദ്ദാക്കിയ ലോകായുക്ത നടപടി അനുചിതെമന്നും ഹൈകോടതി വിധിയിൽ പറയുന്നു.
നിയമനത്തിൽ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് നൽകിയ കേസിൽ ഹരജിക്കാരുെട ആരോപണം ശരിയാണെന്ന് ലോകായുക്ത രണ്ടു തവണ കണ്ടെത്തിയിരുന്നു. നിയമനം കിട്ടിയവരെ പിരിച്ചു വിടണമെന്നും ലോകായുക്ത ഉത്തരവിട്ടിരുന്നു. ലോകായുക്ത വിധിക്കെതിരായ അപ്പീലിൽ ഹൈകോടതി നിയമിച്ച റിട്ട. ജഡ്ജി സുകുമാരൻ അധ്യക്ഷനായ ഉന്നതാധികാര സമതിയും നിയമനത്തിൽ അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിനു ശേഷമാണ് നിയമനം അംഗീകരിച്ചു കൊണ്ട് ഹൈകോടതി വിധി വന്നിരിക്കുന്നത്.
അസിസ്റ്റൻറ് ഗ്രേഡ് നിയമനത്തിൽ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് 2008 ലാണ് അനു.എസ്. നായരും സിൻഡിക്കേറ്റംഗമായ സുജിത് കുറുപ്പും പരാതി നൽകുന്നത്. അന്വേഷണത്തിൽ പരീക്ഷ എഴുതാത്തവർക്ക് നിയമനം നൽകിയതുൾപ്പെടെ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. 185 പേരെ നിയമിച്ചതിൽ നിലവിൽ 140 പേരാണ് സ്ഥാനത്തുള്ളത്. ഇവർക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകണെമന്നും കോടതിവിധിയിലുണ്ട്.നിയമനത്തിെൻറ നടപടിക്രമങ്ങളില്‍ മാത്രമാണ് അപാകത ഉണ്ടായതെന്നും നിയമനത്തില്‍ അപാകതയില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.
