ബൈക്കപകടത്തില്‍ പരിക്കേറ്റ വൈദീകന്‍ മരിച്ചു

08:22 am 22/2/2017
Newsimg1_74142406
കോട്ടയം: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വൈദികന്‍ മരിച്ചു. ചിങ്ങവനം ദയറപ്പള്ളി വികാരി ഫാ. എന്‍.സി. മാത്യു കൊന്നയ്ക്ക(53)ലാണ് മരിച്ചത്. കഴിഞ്ഞ 16നു രാവിലെ എട്ടോടെ കുറിച്ചിയ്ക്ക് സമീപം റോഡരികിലെ ഓടയില്‍ വൈദികനെ പരിക്കേറ്റ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. വൈദികന്‍ ഓടിച്ചിരുന്ന ബൈക്കും സമീപത്തു നിന്നും കണ്ടെടുത്തിരുന്നു. പ്രദേശവാസികള്‍ ചേര്‍ന്ന് അച്ചനെ ഉടനെ തിരുവല്ല പുഷ്്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നട്ടെല്ലിനു സാരമായി പരിക്കേറ്റ് അച്ചന്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്നലെ രാത്രിയോടെയാണ് അച്ചന്‍ മരണത്തിനു കീഴടങ്ങിയത്.

സംസ്കാരം നാളെ 12നു തുരുത്തിക്കാട് സെന്‍റ് ജോണ്‍സ് ക്‌നാനായ പള്ളിയില്‍. രാവിലെ 9.30നു വസതിയില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും.