എടിഎം തട്ടിപ്പ് നടത്തിയ നാലു പേർ അറസ്റ്റിലായി.

7:55 am 23/2/2017

images

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് എടിഎം തട്ടിപ്പ് നടത്തിയ നാലു പേർ അറസ്റ്റിലായി. നജഫ്ഗ്ര, ബിജ്‌വാസൻ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. വിവിധയിടങ്ങളിൽ നിന്നായി ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ഇവർനടത്തിയത്. വികാസ്, ആസിഫ്, ഗോപാൽ, ജമീൽ എന്നിവരാണ് അറസ്റ്റിലായത്.

കൃത്യമായി എടിഎം കാർഡ് ഉപയോഗിക്കാനറിയാത്തവരെ അതിനു സഹായിക്കാനെന്ന വ്യാജേന എത്തുകയും പിൻനമ്പർ മനസിലാക്കിയ ശേഷം തട്ടിപ്പ് നടത്തുകയുമായിരുന്നു ഇവർ ചെയ്തിരുന്നത്. മുതിർന്ന പൗരന്മാരെയും സ്ത്രീകളെയും കുട്ടികളെയും കബളിപ്പിച്ചാണ് ഇവർ പണം തട്ടിയിരുന്നത്. 300ലേറെ എടിഎമ്മുകളിൽ ഇവർ ഇത്തരത്തിൽ തട്ടിപ്പു നടത്തിയെന്നാണ് വിവരം.