08:00 am 23/2/2017
റാവൽപിണ്ടി: ഭീകരരെ അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി പാക്കിസ്ഥാൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ അഞ്ച് ഭീകരരെ വധിച്ചു. നിരവധി ഭീകരർക്കു പരിക്കേറ്റു. ബുധനാഴ്ച അഫ്ഗാൻ അതിർത്തിയിലായിരുന്നു സംഭവം. രാജഗൽ എരിയായിലെ ടിറഹ് വാലിയിൽ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടതെന്നു സൈനിക വക്താവ് അറിയിച്ചു.
ലഷ്കർ-ഇ-ഇസ്ലാം, ദേശ് എന്നി ഭീകര സംഘടനകളുമായി ഭീകരർക്കു ബന്ധമുണ്ടെന്നും സൈനികർ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പാക്കിസ്ഥാനിലുണ്ടായ വിവിധ ഭീകരാക്രമണങ്ങളിൽ നൂറിലധികം പേരാണു മരിച്ചത്.