പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്ഥാനം രാജിവയ്ക്കണമെന്ന് പി.ടി.തോമസ്

02:40 pm 23/2/2017

download
കൊച്ചി: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്ഥാനം രാജിവയ്ക്കണമെന്ന് പി.ടി.തോമസ് എംഎൽഎ. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാൻ ഇത്ര സന്നാഹങ്ങൾ ഒരുക്കിയിട്ടും അവർ കോടതിക്കുള്ളിൽ എത്തിയത് പോലീസിന്‍റെ വീഴ്ചയാണ്. കോടതിക്കുള്ളിൽ കടന്ന പ്രതിയെ ബലമായി വലിച്ചിഴച്ച് കൊണ്ടുപോയതും പോലീസിന് കളങ്കമാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എറണാകുളം എസിജഐം കോടതിയിൽ ഉച്ചയ്ക്ക് ഒന്നോടെയാണ് സുനിയും കൂട്ടാളി ബിജീഷും കീഴടങ്ങാൻ എത്തിയത്. എന്നാൽ ഇക്കാര്യമറിഞ്ഞ പോലീസ് സംഘം ഉടൻ തന്നെ കൂടുതൽ സംഘത്തെ വിളിച്ചുവരുത്തി പ്രതികൂട്ടിൽ നിന്ന് ഇരുവരേയും വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.