കോംഗോയിൽ സൈനികരും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 16 പേർ കൊല്ലപ്പെട്ടു.

09:23 am 24/2/2017
download (2)

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ സൈനികരും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 16 പേർ കൊല്ലപ്പെട്ടതായി സൈനിക വക്താവ് പറഞ്ഞു. നോർത്ത് കിവു പ്രവിശ്യയിൽ കഴിഞ്ഞ മൂന്നു ദിവസമായി ഏറ്റുമുട്ടൽ തുടരുകയാണ്. കൊല്ലപ്പെട്ടവർ സൈനികരാണോ വിമതരാണോയെന്ന് വ്യക്തമായിട്ടില്ലെന്നും സൈനിക വക്താവ് പറഞ്ഞു.

ഏറ്റുമുട്ടലിൽ വിമതവിഭാഗത്തിലെ അഞ്ച് പോരാളികളെ സൈന്യം കീഴ്പ്പെടുത്തിയതായും 58 വിമതർ സ്വയം കീഴടങ്ങിയതായും സൈനിക വക്താവ് അറിയിച്ചു.