പൾസർ സുനിയേയും വിജേഷിനേയും റിമാൻഡ്​ ചെയ്​തു.

06:57 pm 24/2/2017
download (5)

ആലുവ: നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതികളായ പൾസർ സുനിയേയും വിജേഷിനേയും റിമാൻഡ്​ ചെയ്​തു. പ്രതികളെ 14 ദിവസത്തേക്ക്​ ജുഡീഷ്യൽ കസ്​റ്റഡിയിലാണ്​ റിമാൻഡ്​ ചെയ്​തത്​. പൊലീസി​െൻറ കസ്​റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. കോടതി അവധി ദിനമായതിനാൽ ആലുവ മജിസ്ട്രേറ്റിന്‍റെ വസതിയിലാണ്​ പ്രതികളെ ഹാജരാക്കിയത്​. പ്രതികളെ കാക്കനാട്​ ജില്ലാ ജയിലിലേക്ക്​ മാറ്റി.

ആക്രമണ സാധ്യത മുന്നിൽ കണ്ട് വലിയ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. മജിസ്ട്രേറ്റിന്‍റെ വീടിന് മുന്നിൽ മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. മുഖം മറക്കാതെയാണ് പൊലീസ് പൾസർ സുനിയെ കോടതിയിൽ ഹാജരാക്കിയത്.