കിഴക്കൻ ചൈനയിലെ സീജിയാംഗ് തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി 13 പേരെ കാണാതായി.

09:51 am 25/2/2017
images (3)

ബെയ്ജിംഗ്: കിഴക്കൻ ചൈനയിലെ സീജിയാംഗ് തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി 13 പേരെ കാണാതായി. ഏഴു പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെയാണ് ബോട്ട് മുങ്ങിയത്. ചൈനീസ് ലിബറേഷൻ ആർമിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്തു.