15 വർഷം മണിപ്പൂരിൽ കോൺഗ്രസ്​ ​ചെയ്യാതിരുന്ന കാര്യങ്ങൾ 15 മാസങ്ങൾ കൊണ്ട്​ ​ചെയ്യാൻ സാധിക്കുമെന്ന്​ നരേന്ദ്ര മോദി .

01:44 pm 25/2/2017
images

ഇംഫാൽ: 15 വർഷം മണിപ്പൂരിൽ കോൺഗ്രസ്​ ​ചെയ്യാതിരുന്ന കാര്യങ്ങൾ 15 മാസങ്ങൾ കൊണ്ട്​ ​ചെയ്യാൻ സാധിക്കുമെന്ന്​ ഇംഫാലിലെ റാലിയിൽ നരേന്ദ്ര മോദി .വടക്ക്​ കിഴക്കൻ ഇന്ത്യയുടെ വികസനം നടപ്പിലാകാതെ ഇന്ത്യയുടെ വികസനം പൂർണമാവില്ലെന്നും മോദി പറഞ്ഞു.

ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി 2014ൽ ഇതേ വേദിയിൽ താൻ മുമ്പ്​ പ്രസംഗിച്ചപ്പോൾ ​മൈതാനത്തി​െൻറ പകുതി ഭാഗത്ത്​ മാത്രമേ ആളുകളുണ്ടായിരുന്നുവുള്ളു. എന്നാൽ ഇന്ന്​ മൈതാനം നിറഞ്ഞിരിക്കുകയാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ 15 വർഷമായി വൻ അഴിമതിയാണ്​ മണിപ്പൂരിൽ നടക്കുന്നത്​. വാജ്​പേയ്​ സർക്കാറാണ്​ വടക്ക്​ കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനായി പ്രവർത്തിച്ചത്​. കോൺഗ്രസ്​ സർക്കാർ ഇതിനായി ഒന്നും ചെയ്​തിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. മൊറാർജി ദേശായിക്ക്​ ശേഷം താനാണ്​ എൻ.ഇ.സി മീറ്റിങ്ങിനായി വടക്ക്​-കിഴക്കൻ സംസ്ഥാനങ്ങളിലെത്തിയ പ്രധാനമന്ത്രിയെന്നും മോദി പറഞ്ഞു.​