05:38 pm 25/2/2017
മംഗളൂരു: ഹിറ്റ്ലറെ സ്വീകരിച്ചതും പുകഴ്ത്തിയതും ആർ.എസ്.എസ് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മംഗളൂരു മതസൗഹാർദ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിറ്റ്ലറുടെ ന്യൂനപക്ഷ വിരുദ്ധ നയങ്ങൾ ആർ.എസ്.എസിനെ ആവേശഭരിതരാക്കി. ഗോഡ്സെ അവരുടെ കയ്യിലെ ആയുധം മാത്രമായിരുന്നു. രാജ്യത്തെ എല്ലാ വർഗീയ കലാപങ്ങൾക്കും നേതൃത്വങ്ങൾക്കും നൽകിയത് ആർഎസ്എസ് ആണ്. ഇന്ത്യൻ സ്വാതന്ത്യ സമരത്തിൽ അവർ ഒരു പങ്കും വഹിച്ചിട്ടില്ല.
ബ്രിട്ടീഷ് അനുകൂല നയമാണ് അവർ അന്ന് സ്വീകരിച്ചത്. സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച പാരമ്പര്യമാണ് അവർക്കുള്ളത്. വർഗീയത പടർത്തുന്നതിന് വേണ്ടിയാണ് അവർ എല്ലാ കാലത്തും പ്രവർത്തിച്ചത്. മത സൗഹാർദത്തിന് അപകടമുണ്ടാക്കുന്ന ഒേട്ടറെ നീക്കങ്ങളാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ഇൗ രാജ്യം എല്ലവരുടേതുമാണ്. തങ്ങളുടേതായ അഭിപ്രായം രേഖപ്പെടുത്താത്ത എല്ലാവരെയും അവർ കൊന്ന് തള്ളുന്നു. അസഹിഷ്ണുതയുടെ പൂർത്തീകരണമായി അവർ മാറി. ഗാന്ധിജിയെ കൊന്നതുേപാലെ ജനങ്ങൾക്ക് പ്രിയപ്പെട്ട അനേകം ആളുകളെ സംഘ്പരിവാർ കൊലപ്പെടുത്തുന്നു.
കൽബുർഗി, ഗോവിന്ദ് പൻസാരെ, നരേന്ദ്ര ദാബോൽകർ തുടങ്ങിയവർ കൊല്ലപ്പെട്ടപ്പോൾ രാജ്യത്തെ മതനിരപേക്ഷ മനസ് അങ്ങേയറ്റം വേദനിച്ചു. ആർ.എസ്.എസിനെ നേരിടുന്നതിൽ കർണാടക സർക്കാരിെൻറ ഭാഗത്ത് നിന്നുണ്ടായ നിലപാട് അഭിനന്ദനാർഹമാണ്.
മധ്യപ്രദേശിൽ ചെന്നപ്പോൾ പരിപാടിയിൽ പെങ്കടുക്കേണ്ട എന്നാണ് അവിടുത്തെ സർക്കാർ പറഞ്ഞത്. മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജയനായിരുന്നു അവിടെ ചെന്നതെങ്കിൽ തീർച്ചയായും അവിടുത്തെ പരിപാടിയിൽ പെങ്കടുക്കുമായിരുന്നു എന്നും പിണറായി പറഞ്ഞു.