ചൈനയിൽ ശക്തമായ ഭൂചലനമുണ്ടായി

01:13 pm 26/2/17
download (1)
ബെയ്ജിംഗ്: ചൈനയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് ഭൂചലനം. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.

കാലാവസ്ഥാ പഠന കേന്ദ്രം ഭൂകമ്പ സാധ്യതാമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണ് സിചുവാൻ. 2008ൽ ഇവിടെ ഉണ്ടായ ശക്തമായ ഭൂചലനത്തിൽനിരവധിപ്പേർക്ക് ജീവഹാനി സംഭവിക്കുകയും ആയിരങ്ങൾ ഭവനരഹിതരാകുകയും ചെയ്തിരുന്നു. റിക്ടർ സ്കെയിലിൽ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അന്ന് ഉണ്ടായത്.