ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടത്തിയ തെളിവെടുപ്പിനിടെ അന്വേഷണ സംഘം ഫോണും ടാബും കണ്ടെടുത്തു.

01:17 pm 26/2/2017

download (7)
പാലക്കാട്: കൊച്ചിയിൽ പ്രശസ്ത ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടത്തിയ തെളിവെടുപ്പിനിടെ അന്വേഷണ സംഘം ഫോണും ടാബും കണ്ടെടുത്തു. പ്രതികൾ താമസിച്ച കോയമ്പത്തൂരിലെ ശ്രീറാം നഗറിലുള്ള വീട്ടിൽ നിന്നാണ് ഫോണും ടാബും കണ്ടെടുത്തത്. ഇവ രണ്ടും പരിശോധിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.

പുലർച്ചെ നാലുമണിക്കാണ് പ്രതികളെയുംകൊണ്ട് അന്വേഷണ സംഘം കോയമ്പത്തൂരിലേക്ക് തിരിച്ചത്. തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം ഇവിടെ നിന്നും മടങ്ങി. നടിയെ ഭീഷണിപ്പെടുത്തുന്നതിനായി അപകീർത്തികരമായ ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്ന് പറയപ്പെടുന്ന ഫോൺ ഉപേക്ഷിച്ചിരുന്നുവെന്ന് നേരത്തെ സുനിൽ വ്യക്തമാക്കിയിരുന്നു.