06:48 pm 26/2/2017

വടകര: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായ കൃഷ്ണദാസ് ഉൾപ്പെടെയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മാതാപിതാക്കൾ. കേസ് അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഉന്നതരായതുകൊണ്ടാണ് നെഹ്റു കോളജ് ചെയര്മാന് പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യാത്തത്. നടിയെ അക്രമിച്ച കേസിലെ പ്രതികളെ പിടികൂടിയ പോലീസിന് ജിഷ്ണുവിന്റെ കൊലയാളികളെ പിടികൂടാനായില്ല. ജിഷ്ണു മരിച്ച് 50 ദിവസം പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യാതെ മുഖ്യമന്ത്രി വീട്ടിൽവന്നിട്ട് കാര്യമില്ലെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. രണ്ടു ദിവസത്തിനകം അറസ്റ്റ് ഉണ്ടായില്ലെങ്കിൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കുമെന്നും മഹിജ അറിയിച്ചു.
