ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വ​ന് ഭീ​ഷ​ണിയുണ്ടെ​ന്ന് പോ​ലീ​സ്.

07:47 am 27/2/2017
images
ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വ​ന് ഭീ​ഷ​ണിയുണ്ടെ​ന്ന് പോ​ലീ​സ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​വു ജി​ല്ല​യി​ലെ പ​ര്യ​ട​ന​ത്തി​നി​ടെ അ​ദ്ദേ​ഹ​ത്തെ വ​ധി​ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി. ഹ​ര​ൺ പാ​ണ്ഡ്യ വ​ധ​ക്കേ​സി​ലെ പ്ര​തി റ​സൂ​ൽ പ​തി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ വ​ധി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് മ​വു എ​എ​സ്പി കെ.​കെ സിം​ഗ് പ​റ​യു​ന്നു.

റ​സൂ​ൽ പ​തി​യും കൂ​ട്ടാ​ളി​ക​ളും റോ​ക്ക​റ്റ് ലോ​ഞ്ച​റു​ക​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യെ വ​ധി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​താ​യി എ​എ​സ്പി അ​റി​യി​ച്ചു. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി മ​വു ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കും.