ചെന്നൈ: തമിഴ്നാട് തിരിച്ചെന്തൂരിൽ കടലിൽ വള്ളംമുങ്ങി ഒന്പതു പേർ മരിച്ചു. മണപ്പാടിനടുത്ത് മത്സ്യബന്ധന തൊഴിലാളികളുടെ വള്ളത്തിൽ കടൽകാണാൻപോയ വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.
സംഘത്തിൽ 20 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് കുട്ടികളടക്കം ഏഴു പേരെ രക്ഷപെടുത്തി. നാലു പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

