7:59 am 27/2/2017
എണ്‍പത്തി ഒന്‍പതാമത് ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയാണ്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‍കര്‍ ഇറാനിയന്‍ ചിത്രമായ ദ സെയിൽസ്മാൻ നേടി. മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം പൈപ്പർ . സൂട്ടോപ്പിയയാണ് മികച്ച ആനിമേഷൻ ചിത്രം ഫീച്ചർ ചിത്രം. പ്രമുഖ അമേരിക്കന്‍ നടന്‍ മഹേര്‍ഷല അലിയെ മികച്ച സഹനടനായി തെരഞ്ഞെടുത്തു. മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ പ്രകടനമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യന്‍ വംശജന്‍ ദേവ് പട്ടേലിന് ഈ വിഭാഗത്തില്‍ പുരസ്കാരം പ്രതീക്ഷിച്ചിരുന്നു. വയോള ഡേവിസ് ആണ് മികച്ച സഹനടി. ഫെൻസസിലെ അഭിനയത്തിനാണ് പുരസ്കാരം.

മികച്ച ചമയം, കേശാലങ്കാരം വിഭാഗത്തില്‍ അമേരിക്കന്‍ സൂപ്പര്‍ ഹീറോ ചിത്രം സൂയിസൈഡ് സ്ക്വാഡ് ഓസ്കാര്‍ പുരസ്കാരം നേടി. ഫന്‍റാസ്റ്റിക് ബീസ്റ്റ്സ് ആന്റ് വേർ ടു ഫൈൻഡ് ദെം എന്ന ചിത്രത്തിനാണ് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ലഭിച്ചത്. പുരസ്കാരം അഭയാര്‍ത്ഥികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.
ഒ.ജെ മെയ്ഡ് ഇന്‍ അമേരിക്കക്കാണ് മികച്ച ഫീച്ചര്‍ ഡോക്യുമെന്ററി വിഭാഗത്തിലെ ഓസ്കാരം പുരസ്കാരം ലഭിച്ചത്. സയന്‍സ് ഫിക്ഷന്‍ ചിത്രമായ അറൈവല്‍ ശബ്ദ സംയോജനത്തിനുള്ള പുരസ്കാരവും ഹാക്സോ റിഡ്ജ്, മികച്ച ശബ്ദമിശ്രണത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ചുകൊണ്ടാണ് അവതാരകന്‍ ജിമ്മി കിമ്മല്‍ ഓസ്കര്‍ വേദിയിലെത്തിയത്. ട്രംപിന്റെ മാധ്യമ നയങ്ങളെ കളിയാക്കിയ അദ്ദേഹം വൈറ്റ് ഹൗസില്‍ നിന്ന് പുറത്താക്കിയ മാധ്യമങ്ങള്‍ ഇവിടെയുണ്ടോയെന്നും ചോദിച്ചു.

