കലിഫോർണിയയിലുള്ള പാർപ്പട മേഖലയിലേക്ക് ചെറുവിമാനം ഇടിച്ചുകയറി മൂന്നു പേർ മരിച്ചു.

09:33 am 01/3/2017
download (12)

കലിഫോർണിയ: യുഎസിലെ കലിഫോർണിയയിലുള്ള പാർപ്പട മേഖലയിലേക്ക് ചെറുവിമാനം ഇടിച്ചുകയറി മൂന്നു പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. റിവർസൈഡ് വിമാനത്താവളത്തിൽ നിന്ന് സാൻ ജോസിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ഇടിച്ചിറങ്ങിയ വീടുകൾ കത്തിനശിച്ചിട്ടുണ്ട്.

ദന്പതികളും മൂന്നു കൗമാരക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സാൻ ബെർനാർഡിനോയിലെ ആശുപത്രിയിൽ പ്രവേശിച്ചു.