അമേരിക്കന്‍ മലങ്കര അതിഭദ്രാസന യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് സെന്റ് മേരീസ് ചര്‍ച്ച് ഹൂസ്റ്റണ്‍, കിക്ക് ഓഫ് നടത്തി –

08:53 pm 01/3/2017

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Newsimg1_51052654

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനായുള്ള ഹൂസ്റ്റണ്‍ സെന്റ് മേരീസ്‌ േദവാലയത്തിലെ കിക്ക് ഓഫ് ഫെബ്രുവരി 18ാം തിയതി ഞായറാഴ്ച ഇടവക മെത്രാപ്പൊലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് മെത്രാപ്പൊലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടു.

2017 ജൂലൈ 19 മുതല്‍ 22 വരെ ന്യുയോര്‍ക്കിലെ എലന്‍വില്‍സിറ്റിയിലുള്ള ഹോണേഴ്‌സ് ഹെവന്‍ റിസോര്‍ട്ടില്‍ വച്ച് നടത്തപ്പെടുന്ന ഈ കുടുംബ മേളയുടെ വിജയത്തിനായി അഭിവന്ദ്യ മെത്രാപ്പൊലീത്തായുടെ മേല്‍നോട്ടത്തില്‍ കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തു വരുന്നത്. മലങ്കര യാക്കോബായ സുറിയാനി സഭയിലെ അനുഗ്രഹീത വചന പ്രഘോഷകനായ പാറേക്കര വെരി. റവ. പൗലോസ് കോര്‍ എപ്പിസ്‌കോപ്പാ സെമിനാറിന്റെ മുഖ്യ പ്രഭാഷകനായിരിക്കും.

വി. കുര്‍ബാനയ്ക്കുശേഷം അഭിവന്ദ്യ മെത്രാപ്പൊലീത്തായുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ട യോഗത്തില്‍ വികാരി റവ. ഫാ. പ്രദോഷ് മാത്യു സ്വാഗതമാ ശംസിച്ചു. സഭാ വിശ്വാസികളുടെ ഐക്യവും ആത്മീയ അഭിവൃദ്ധിയും ലക്ഷ്യമാക്കി മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേകം തയ്യാറാക്കിയ അജണ്ട അനുസരിച്ച് നടത്തപ്പെടുന്ന കുടുംബ മേളയില്‍ സംബന്ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അഭിവന്ദ്യ തിരുമേനി തന്റെ ആമുഖ പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് ഭദ്രാസന ട്രഷറര്‍, ചാണ്ടി തോമസ്, സെമിനാറിന്റെ നടത്തിപ്പിനായി ദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളില്‍ നിന്നും ഇതിനോടകം ലഭിച്ചിട്ടുള്ള ആത്മാര്‍ത്ഥമായ സഹകരണത്തെക്കുറിച്ചും കോണ്‍ഫറന്‍സ് സംബന്ധമായ മറ്റു നടപടികളെക്കുറിച്ചും യോഗത്തെ ധരിപ്പിച്ചു.

മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗവും പള്ളി വൈസ് പ്രസിഡന്റുമായ ജോര്‍ജ് പൈലിയില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ ഫോറം സ്വീകരിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി കിക്ക് ഓഫിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഇടവകയിലെ മറ്റംഗങ്ങളും രജിസ്‌ട്രേഷന്‍ ഫോറം സമര്‍പ്പിച്ചു. റവ. ഡീക്കന്‍. ടി.എസ്. വര്‍ഗീസ്, റവ. ഡീക്കന്‍. അനീഷ് സ്കറിയ, റവ. ഡീക്കന്‍. എബിന്‍ പുരവത്ത് എന്നിവരും ഒട്ടനവധി വിശ്വാസികളും ചടങ്ങില്‍ സംബന്ധിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.