ജൂണ്‍ ഒന്നുമുതൽ രാത്രികാലങ്ങളിൽ പെട്രോൾ പന്പുകൾ പ്രവർത്തിപ്പിക്കില്ലെന്ന് എകെപിടി സംസ്ഥാന പ്രസിഡന്‍റ്

09:03 pm 01/3/2017

images
കണ്ണൂർ: ജൂണ്‍ ഒന്നുമുതൽ രാത്രികാലങ്ങളിൽ പെട്രോൾ പന്പുകൾ പ്രവർത്തിപ്പിക്കില്ലെന്ന് എകെപിടി സംസ്ഥാന പ്രസിഡന്‍റ് തോമസ് വൈദ്യൻ. പെട്രോൾ പന്പ് ജീവനക്കാർക്കെതിരേ നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് പന്പുടമകളും ജീവനക്കാരും കണ്ണൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോൾ പന്പുകൾക്കുനേരെ നിരന്തരമായുണ്ടാകുന്ന അക്രമങ്ങൾ തടയാൻ നിയമംകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ, ഒരുവർഷമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാത്രിയിൽ പന്പുകൾ പ്രവർത്തിപ്പിക്കില്ലെന്ന തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.