07:40 am 2/3/2017
മാനന്തവാടി: വൈദികന്റെ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിക്ക് ജനിച്ച നവജാതശിശുവിനെ വയനാട്ടിലെ സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചത് കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും തടയാനായുള്ള മുഴുവന്‍ നിയമങ്ങളെയും ലഘിച്ചുകൊണ്ട്. ഈ നിയമലംഘനത്തിന് സംരക്ഷണം നടത്തിയയ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിതന്നെയാണെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. രൂപതയിലെ പുരോഹിതനും കന്യസ്ത്രിയുമാണ് കമ്മിറ്റിയിലെ പ്രധാന അംഗങ്ങള്‍
കണ്ണൂര്‍ തോക്കിലങ്ങാടിയിലെ ആശുപത്രിയില്‍ ബലാത്സംഗം പെണ്‍കുട്ടി പ്രസവിക്കുന്നത് ഫെബ്രുവരി 7ന് അന്നു ഉച്ചയോടെ നവജാതശിശുവിനെ വയനാട് വൈത്തിരിയിലെ കന്യസ്ത്രികള്‍ നടത്തുന്ന അഡോപ്ഷന്‍ സെന്ററിലെത്തിച്ചുവെന്നാണ് പിതാവ് പറയുന്നത്.
ഇതു ശരിയാണോ എന്നറിയാല്‍ വൈത്തിരിയിലെ ഹോളി ഇന്‍ഫന്റ് മേരി ഹോമില്‍പോയി അന്വേഷിച്ചു 7 രാത്രി പത്തുമണിക്ക് പെണ്‍കുട്ടിയുടെ അയല്‍വാസികളെന്നു പറഞ്ഞ് രണ്ടുപേര്‍ ശിശുവിനെയെത്തിച്ചുവെന്നാണ് ലഭിച്ചവിവരം
കോട്ടിയൂരിനടുത്ത് പട്ടുവത്ത് സര്‍ക്കാര്‍ അംഗീകൃത അഡോപ്ഷന്‍ സെന്ററുണ്ടെന്നിരിക്കെ മാനന്തവാടി രൂപതയുടെ പരിധിയില്‍ തന്നെ എന്തുകോണ്ടെത്തി എന്നത് ദുരൂഹത. കോണ്ടുവന്നത് അയല്‍കാരെന്നറിയിച്ചിട്ടും പോലീസ് സ്റ്റേഷനില്‍ അറിയിച്ചില്ല നവജാത ശിശുവിനെ അഡോപ്ഷന്‍ സെന്ററിന് കിട്ടിയാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടടക്കം 24 മണിക്കൂറിനുള്ളില്‍ സിഡബ്ല്യുസി മുമ്പാകെ ഹാജരാക്കണമെന്ന ചട്ടവും ലഘിച്ചു രൂപതയുടെ പിആര്‍ഒ തന്നെയായി ഫാ തോമസ് തേരകം അധ്യക്ഷനായ സിഡബ്യുയു സി കേസെടുത്തത് ഫെബ്രുവരി 20ന്. അതായത് കുഞ്ഞിനെ പ്രവേശിപ്പിച്ച് പന്ത്രണ്ട് ദിവസത്തിനുശേഷം.
കുഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണെന്നും നടന്നത് ബലാല്‍സംഗമാണെന്നും മനസിലായിട്ടും പോലീസിന് വിവരം നലക്യില്ല. പ്രായത്തില്‍ സംശയമുണ്ടെന്നാണ് ഇതിന് നല്കുന്ന ന്യായം. സംശയം വന്നാല്‍ കൗണ്‍സിലിംഗിന് വിധേയമാക്കി സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളടക്കമുള്ളവ പരിശോധിക്കണമെന്നാണ് ചട്ടം. പരിശോധനയില്‍ പ്രായപൂര്ത്തിയായില്ലെന്നു തെളിഞ്ഞാല്‍ പോലീസിനെ അറിയിക്കണം ഇതുപറയുന്ന ജുവൈനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 35 94 തുടങ്ങിയവപൂര്‍ണ്ണമായും കാറ്റില്‍ പറത്തി.
ലൈഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സരക്ഷിക്കുന്ന നിയമത്തിന്റെ 19,21 വകുപ്പുകളുടെയും ഗുരുതര ലംഘനം. നടത്തിയത് കുട്ടികളെ ക്ഷേമത്തിനായി സര്‍ക്കാര്‍ തന്നെ നിയോഗിച്ച അധികാരസ്ഥാനതത്തിരിക്കുന്നവര്‍. ഇനിയുമുണ്ട് നിയമലംഘനം. ഫെബ്രുവരി 26ന് പേരാവൂര്‍ പോലീസ് കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഫാ തേരകത്തെ സമീപിക്കുന്നത് രാത്രി 12മണിക്ക്. ഉടന്‍ വിട്ടുകോടുക്കാന്‍ ഉത്തരവിറക്കി.
രണ്ടുമണിക്ക് പോലീസ് കസ്റ്റഡിയിലെടുത്ത് കോണ്ടുപോയി. രാത്രിയില്‍ കുട്ടിയെ കസ്റ്റഡിയിലെടുക്കരുതെന്ന സുപ്രീ കോടതി ഉത്തരവുകള്‍ ഇവിടെ ലംഘിച്ചു. ഉത്തരവാതികള് പോലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനും. മുന്നംഗങ്ങളുടെസാന്നിധ്യത്തില്‍ മാത്രമെ കുട്ടിയെ വിട്ടുനല്‍കാവൂ എന്ന ജെ ജെ ആക്ട് 38 ഇവിടെലംഘിച്ചു.
ബലാല്‍സംഘം ചെയ്ത പുരോഹിതനെ സംരക്ഷിക്കാന്‍ സഭയുടെ ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ കൂട്ടുപിടിച്ചു വെന്നുപറയാന്‍ ഇതിലധികം തെളിവുകള്‍ പുറത്തുവരാനില്ല. എങ്കിലും ഇതോക്കെ കൂട്ടിവായിക്കുമ്പോള്‍ ഉത്തരവാതിത്വപ്പെട്ടവര്‍ തന്നെ ഇരയായ പെണ്‍കുട്ടിക്ക് നീതി നിക്ഷേധിച്ചുവെന്ന് പറയേണ്ടിവരും.