പി.കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

03:18 pm 2/3/2017

images

കൊച്ചി: തൃശൂർ പാന്പാടി നെഹ്റു കോളജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൃഷ്ണദാസിന്‍റെ മുൻകൂർ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തെങ്കിലും കോടതി അനുവദിച്ചില്ല. ജിഷ്ണുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൃഷ്ണദാസിനെതിരേ പ്രേരണാക്കുറ്റം ചുമത്താൻ മതിയായ തെളുവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് അവസാനിക്കുന്നത് വരെ നെഹ്റു കോളജിൽ പ്രവേശിക്കരുതെന്ന നിർദ്ദേശം കൃഷ്ണദാസിനും കോടതി നൽകി.