ന്യൂഡൽഹി: ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നത് തടയാനാണ് പുതിയ നടപടി. ട്രാവൽ ഏജൻസികൾ വ്യാജപേരുകളിൽ ടിക്കറ്റ് സന്പാദിച്ച് കരിച്ചന്തയിൽ വിൽക്കുന്നത് തടയാനും നടപടി സഹയാകമാകുമെന്നാണ് കരുതുന്നത്. ഐആർസിറ്റിസി ടിക്കറ്റിംഗ് സൈറ്റിൽ വൺ ടൈം രജിസ്ട്രേഷന് ആധാർ നന്പർ നിർബന്ധമാക്കാനാണ് തീരുമാനം. ഇതിനായുള്ള സോഫ്റ്റ്വെയർ രൂപപ്പെടുത്തുന്നത് അവസാന ഘട്ടത്തിലാണ്. അടുത്ത മാസം ഒന്നുമുതൽ മുതിർന്ന പൗരൻമാരുടെ അനുകൂല്യം ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കിയിട്ടുണ്ട്.
ഓൺലൈൻ ടിക്കറ്റിംഗ് വ്യാപകമാക്കുന്നതിന് കേന്ദ്രം നിരവധി പദ്ധതികളാണ് നടപ്പിലാക്കാൻപോകുന്നത്. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി 6,000 സ്വൈപ്പിംഗ് മെഷീനുകളും 1,000 ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളും സ്ഥാപിക്കും. ഓൾലൈൻ ടിക്കറ്റിനുള്ള റെയിൽവെയുടെ പുതിയ ആപ്പും മെയ് മാസത്തോടെ പുറത്തിറങ്ങും.

