07:51 pm 2/3/2017

യു.പി യിലെയും പഞ്ചാബിലെയും തെരഞ്ഞെടുപ്പ് പരാജയത്തോടെ മോഡിയുടെ തനിനിറം പുറത്തുവരുമെന്നും അത് ഭാരതത്തിന് ദുരന്തങ്ങള്‍ സമ്മാനിക്കുമെന്നും പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഉപാധ്യക്ഷന്‍ സുമേഷ് അച്യുതന്‍ .തെരഞ്ഞെടുപ്പ് പരാജത്തോടെ വികൃതമാകുന്ന മുഖം മറക്കാനും ജനശ്രദ്ധ തിരിച്ചുവിടാനും രാജ്യത്തിനകത്തും പുറത്തും യുദ്ധ സമാനമായ പരാക്രമങ്ങള്‍ക്ക് മോഡി ശ്രമിക്കും. ആര്‍.എസ് .എസ് ന്റെ പിന്തുണയോടെ രാജ്യത്തിനകത്ത് നടത്തുന്ന ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ലോകസമാധാനത്തിന് തന്നെ വെല്ലുവിളിയാണ്.
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്‌ലോറിഡ ചാപ്റ്റര്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുമേഷ് അച്യുതന്‍.
ചടങ്ങില്‍ ചാപ്റ്റര്‍ പ്രസിഡണ്ട് അസ്സീസി നടയില്‍ അധ്യക്ഷത വഹിച്ചു. സ്വീകരണ യോഗത്തിനു മുന്നോടിയായി സുമേഷ് ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. ദേശീയ വൈസ് പ്രസിഡന്റ് മാമ്മന്‍.സി.ജേക്കബ്, ദേശീയ സമിതി അംഗം ബാബു കല്ലിടുക്കില്‍, അമല പ്രസിഡന്റ് മാത്തുക്കുട്ടി തുമ്പമണ്‍, സെക്രട്ടറി സജി സക്കറിയാസ്, സുനില്‍ തൈമറ്റം, മാത്യു കിഴക്കേടം തുടങ്ങിയവര്‍ സംസാരിച്ചു.
